WWEയിലെ സൂപ്പർതാരം Roman Reignsഉം The Rockഉം WWEയിലെ ഒരു PPVന് വേണ്ടി ടീം ആകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്കു വരുന്നത്.
ഹോളിവുഡ് സിനിമകളിലെ സൂപ്പർ താരം The Rock മുൻ WWE ചാമ്പ്യൻ കൂടിയാണ്. കൂടാതെ നിലവിലെ WWEയുടെ Universal ചാമ്പ്യൻ ആയ Roman Reignsന്റെ കസിൻ കൂടിയാണ്. Superstar ആയ The Rockന്റെ WWEയിലേക്ക്ള്ള തിരിച്ചുവരവിന് കുറെ അധികം ആരാധകർ കാത്തിരിക്കുന്ന സമയത്താണ് ആരാധകരുടെ പ്രതീക്ഷകൾക്ക് ശരിവെച്ചു ഈ വാർത്ത പുറത്തേക്കു വരുന്നത്.
അടുത്ത വർഷത്തെ Wrestlemania 38ൽ Roman Reigns & The Rock ഒരുമിച്ചു ടീം ആയി മത്സരത്തിന് ഇറങ്ങാനുള്ള സാധ്യത ഉണ്ടെന്നുള്ള റിപ്പോർട്ട് ഇന്നാണ് പുറത്തേക്കു വരുന്നത്. കൂടാതെ മാസങ്ങൾക്കു മുൻപേ The Rock vs Roman Reigns തമ്മിൽ അടുത്ത വർഷം ഇതേ PPVയിൽ വെച്ച് നേരിടും എന്നൊരു റൂമോർ വന്നിരുന്നു.
Roman Reignsന്റെ നിലവിലെ എതിരാളി WWE Hall of Famer Edge ആണ്. ഇവർ തമ്മിലുള്ള മത്സരം ഈ തിങ്കളാഴ്ച Money in the bank 2021 PPVൽ വെച്ചാണ് നടക്കാൻ പോകുന്നത്. News Link
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ